കല്ലമ്പലം : കരവാരം പഞ്ചായത്തിലെ ഏഴാം വാർഡായ കണ്ണാട്ടുകോണം പാറവിളയിൽ പണിപൂർത്തിയായ കുടിവെള്ളപദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഒ.എസ്. അംബിക എംഎൽഎ നിർവഹിച്ചു. പ്രസിഡന്റ് ആർ. കവിത അധ്യക്ഷയായി.
ബ്ലോക്ക് വൈസ് പ്രസിഡന്റ്, സജീർ രാജകുമാരി, വാർഡംഗം എസ്. സുരേഷ് കുമാർ, ആർ. ലാലികുമാർ, എസ്.എം. റഫീഖ് എന്നിവർ പ്രസംഗിച്ചു.
കുടിവെള്ളം കിട്ടാതിരുന്ന 17 കുടുംബങ്ങൾക്ക് ഇത് പ്രയോജനപ്പെടും. മുൻ വാർഡ് അംഗം എസ്. ഫാൻസിയുടെ പ്രാദേശിക ഫണ്ടിൽനിന്ന് എട്ടുലക്ഷം രൂപ ചെലവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ടത്തിൽ പൈപ്പ്ലൈൻ സ്ഥാപിച്ച് 17 വീടുകളിലും നേരിട്ട് വെള്ളം എത്തിക്കും. രണ്ടാംഘട്ട നിർമാണപ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
