ജൻ ശിക്ഷൻ സൻസ്ഥാൻ നെയ്യാറ്റിൻകര പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സൈബോ ടെക് ക്യാമ്പസ്സിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പൂവാർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ.യു. ജിജി , നെയ്യാറ്റിൻകര നഗരസഭാംഗം അൽഫോൺസ, അഡ്വ. മഞ്ചവിളാകം ജയകുമാർ, കൊല്ലയിൽ രാജൻ, ചമ്പയിൽ സുരേഷ്, അജയാക്ഷൻ പി.എസ്. എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വിവിധ കോഴ്സുകളിൽ പരിശീലനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
യോഗത്തിൽ ബ്ലോക്ക് പ്രസിഡൻ്റായി തെരഞ്ഞെടുത്ത എസ്. ഉഷാകുമാരിയെ ആദരിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി തെരഞ്ഞെടുത്ത ജെ.യു. ജിജി, നഗരസഭാംഗം അൽഫോൺസ എന്നിവരെയും യോഗത്തിൽ ആദരിച്ചു. യോഗത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് എസ്. ഉഷകുമാരി റിപ്പബ്ലിക് ദിന സന്ദേശം നൽകി.
