നെയ്യാറ്റിൻകര : രക്തസാക്ഷിത്വദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അനുസ്മരിച്ച് നാട്. എൻ.കെ. പദ്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ അനുസ്മരണ യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി എം. മുഹിനുദ്ദീൻ ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അധ്യക്ഷനായി. എൻ. ശൈലേന്ദ്രകുമാർ, നെയ്യാറ്റിൻകര അജിത്, അമരവിള സുദേവകുമാർ, ഹക്കിം, ജയരാജ് തമ്പി, മരുതത്തൂർ ഗോപൻ, സെയ്ദാലി, കരിയിൽ അനി, ബോബസ്, ജയൻ, ശശി, റോയ്, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
ഗാന്ധിമിത്രമണ്ഡലം നെയ്യാറ്റിൻകര ഗാന്ധിസ്മൃതിയിൽ സംഘടിപ്പിച്ച അനുസ്മരണം സി.കെ. ഹരീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗാന്ധിമിത്രമണ്ഡലം ചെയർമാൻ അഡ്വ. ബി. ജയചന്ദ്രൻനായർ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ, അഡ്വ. ഡി. സുരേഷ്കുമാർ, ജെ. ജോസ് ഫ്രാങ്ക്ലിൻ, സന്തോഷ്, സജിലാൽ നായർ, ഡി. ശ്രീകുമാർ, തിരുമംഗലം സന്തോഷ്, ശുഭശ്രീ, ഷീബ, മീനാംബിക, ബിജു, അശ്വതി എന്നിവർ സംസാരിച്ചു.
ഇലിപ്പോട്ടുകോണം വിജയൻ, ബിനു മരുതത്തൂർ, കെ.കെ. ശ്രീകുമാർ, സുദേവൻ, എഡ്വിൻ എബനീസർ, മോഹൻ, ജയകുമാർ, അബ്ദുൾഖാദർ, വിശ്വനാഥൻ, ആര്യങ്കോട് സുഗതകുമാർ, വിവേകാനന്ദൻ, കുമാരി ദാസ് എന്നിവർ ഉപവസിച്ചു.
നെയ്യാറ്റിൻകര ഗേൾസ് സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം നടത്തി. ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടത്തി. ഗാന്ധി ഗീതാഞ്ജലി, ഗാന്ധിസൂക്തങ്ങളുടെ അവതരണം, ഗാന്ധിപ്രഭാഷണം, ക്വിസ്, വിശ്വശാന്തി മൗനാചരണം എന്നിവ നടത്തി. എസ്.പി.സി., സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി. എന്നിവയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. പ്രഥമാധ്യാപിക ആനി ഹെലൻ, ഗാന്ധിദർശൻ ക്ലബ് കൺവീനർ സി.ആർ. ആത്മകുമാർ, സ്റ്റാഫ് സെക്രട്ടറി ആർ.എസ്. റെജി എന്നിവർ നേതൃത്വം നൽകി.
കോൺഗ്രസ് തൊഴുക്കൽ വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി അനുസ്മരണം ജെ. ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു. മോഹൻദാസ് അധ്യക്ഷനായി. മാമ്പഴക്കര രാജശേഖരൻനായർ മുഖ്യപ്രഭാഷണം നടത്തി.
ലോഡിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. ഡി.സി.സി. അംഗം അമരവിള സുദേവകുമാർ ഉദ്ഘാടനം ചെയ്തു. കെ.ആർ. മാധവൻകുട്ടി, അമൽ, അരുൺ സേവ്യർ, രാജു എന്നിവർ സംസാരിച്ചു.
