അധ്വാന സുരക്ഷിതത്വവും ന്യായയുക്തമായ കൂലിയും ഒരു പരിധിവരെ ഉറപ്പാക്കാൻ പര്യാപ്തമായിരുന്ന നിലവിലെ തൊഴിൽ സുരക്ഷാ നിയമങ്ങളുടെ കടയ്ക്കൽ കത്തിവെച്ച് പുതുതായി കേന്ദ്രസർക്കാർ സ്ഥാപിച്ച ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ പട്ടം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ആഗോളവൽക്കരണ- ഉദാരവൽക്കരണ- കോർപ്പറേറ്റ് പ്രീണനനയങ്ങളെ തൃപ്തിപ്പെടുത്തുന്ന നിശ്ചിതകാല കരാർ തൊഴിൽ ആണ് പുതിയ ലേബർ കോഡിലൂടെ വിജ്ഞാപനം ചെയ്യുന്നതെന്നും,ഇത് തൊഴിലാളി വർഗ്ഗത്തിന്റെ അടിസ്ഥാന അവകാശങ്ങളെപ്പോലും ഇല്ലായ്മ ചെയ്യുന്നതാണെന്നും സമ്മേളനം വിലയിരുത്തി.
സാമൂഹ്യ പ്രതിബദ്ധതയോടുകൂടി കേരളത്തിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുന്നതും സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുതകുന്നതുമായ സംസ്ഥാന ബഡ്ജറ്റ് സ്വാഗതാർഹമാണെന്നും നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ആഷ്വേർഡ് പെൻഷൻ സമ്പ്രദായത്തിലെ ആശങ്കകൾ അകറ്റണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
പട്ടം മേഖലാ സമ്മേളനം പി.എസ് സ്മാരക ഹാളിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം വി.ശശികല ഉദ്ഘാടനം ചെയ്തു. പട്ടം മേഖലാ പ്രസിഡൻ്റ് രജിത് എസ്.അമരവിള അധ്യക്ഷത വഹിച്ചു.
ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.സിന്ധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.സരിത, ടി.അജികുമാർ, എസ്.അജയകുമാർ, നോർത്ത് ജില്ലാ പ്രസിഡൻ്റ് ആർ.എസ് സജീവ്, ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, വൈസ് പ്രസിഡൻ്റ് സി.രാജീവ്, സെക്രട്ടറിയേറ്റ് അംഗം സജൻ ഭാസ്കർ, നോർത്ത് ജില്ലാ വനിതാ കമ്മിറ്റി പ്രസിഡൻ്റ് എൻ.റസിയ, ജില്ലാ കമ്മിറ്റി അംഗം ജി.എസ് സരിത, മേഖലാ സെക്രട്ടറി കുമാരിശ്രീദേവി തുടങ്ങിയവർ പ്രസംഗിച്ചു.
പട്ടം മേഖലാ കമ്മിറ്റി ഭാരവാഹികളായി
ശാരിക (പ്രസിഡൻ്റ്)
ഷജീം,അനൂപ് (വൈസ് പ്രസിഡൻ്റുമാർ)
ദീപുവിജയൻ (സെക്രട്ടറി),
അജിത്കുമാർ, സുരേഷ്കുമാർ (ജോയിൻ്റ് സെക്രട്ടറിമാർ)
സ്മിത (ട്രഷറർ) എന്നിവരെയും മേഖലാ വനിതാ കമ്മിറ്റി ഭാരവാഹികളായി
ഷെനിവർഗീസ് (പ്രസിഡൻ്റ്),
പ്രിയങ്ക (സെക്രട്ടറി) ദീപ്തി ബി.എൻ (വൈസ് പ്രസിഡൻ്റ്),മിനിമോൾ ,(ജോയിൻ്റ് സെക്രട്ടറി) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
