കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ കുമാരനാശാൻ്റെ 150-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഗുരുവന്ദനം യശ:ശരീരനായ എം.ടി. വാസുദേവൻനായരുടെ കോഴിക്കോട്ടുള്ളവസതിസന്ദർശിച്ച് ആശാന്റെ വെങ്കല പ്രതിമയും പ്രശസ്തി പത്രവും അദ്ദേഹത്തിന്റെ സഹധർമ്മിണി സരസ്വതി ടീച്ചർ, മകൾ അശ്വതിഎന്നിവർക്ക് സമർപ്പിച്ചു.തുടർന്ന് പ്രശസ്ത സാഹിത്യനിരൂപകനും ഗവേഷകനുമായ ഡോ. എം എം . ബഷീറിന്റെ ഭവനം സന്ദർശിച്ച് അദ്ദേഹത്തിന് ഗുരുവന്ദനമായി പൊന്നാട അണിയിച്ച് ആശാന്റെ വെങ്കല പ്രതിമയും പ്രശസ്തി പത്രവും സമർപ്പിച്ചു.ആശാൻ മെമ്മോറിയിൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡൻ്റ് അഡ്വ.ചെറുന്നിയൂർ ജയപ്രകാശ്, സെക്രട്ടറി വി. ലൈജു , ട്രഷറർ ഡോ.ബി.ഭൂവനേന്ദ്രൻ ഗവേണിംഗ് ബോഡി അംഗങ്ങളായ രാമചന്ദ്രൻ കരവാരം, ശാന്തൻ, ജെയിൻ വക്കം , ശരത്ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

