ഭാരതത്തെ ഡിജിറ്റൽ യുഗത്തിലേയ്ക്ക് നയിച്ച ക്രാന്ത ദർശിയായിരുന്നു രാജീവ് ഗാന്ധി എന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ അഭിപ്രായപ്പെട്ടു. കേരള എൻ ജി ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ മുപ്പത്തിയഞ്ചാമത് രക്ത സാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് ഫ്രാങ്ക്ളിൻ. കേരള എൻ ജി ഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡൻ്റ് എസ്. ഷാജി , നേതാക്കളായ അജയാക്ഷൻ പി.എസ്, വിനോദ് , അജിത് ലാൽ, ഷിബു, സുനിൽ , സൻസൺ, തോമസ്, ,ബിനു, സുജ എന്നിവർ സംസാരിച്ചു


