കെ.എൻ.എം മർക്കസുദ്ദഅവ വിദ്യാഭ്യാസ ബോർഡ്-സിഐഇആർ സംസ്ഥാന വ്യാപകമായി നടത്തുന്ന മദ്രസ പ്രവേശനാഘോഷ പരിപാടിയുടെ ഭാഗമായി പരവൂർ-തെക്കുംഭാഗം മദ്രസത്തു-തൗഹീദിൽ സംഘടിപ്പിച്ച പ്രവേശനോത്സവം പരവൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ആമിന റജീബ് ഉദ്ഘാടനം ചെയ്തു. മദ്രസത്തു-തൗഹീദ് കോർഡിനേറ്റർ സജീവ്ഖാൻ അധ്യക്ഷത വഹിച്ചു. ഇഖ്റാ നോളജ് ഹബ്ബ് പ്രിൻസിപ്പൽ അദ്നാൻ ഹാദി മുഖ്യപ്രഭാഷണം നടത്തി. മദ്രസ അധ്യാപിക ഷബ്ന.എസ് സൈബർ സുരക്ഷ-ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മദ്രസ കമ്മിറ്റി സെക്രട്ടറി സയ്യിദ് അബു, ട്രഷറർ ഇർഷാദ് ഷെഫീഖ്, മദ്രസ പ്രധാനാധ്യാപിക കൗലു എൻ. ഇർഷാദ്, അധ്യാപികമാരായ ബിസ്മി നജീബ്, സുഹൈല ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.
മദ്രസ വിദ്യാർത്ഥികൾ സൈബർ സുരക്ഷ- ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. ഗവ. സ്കൂളിൽ അധ്യാപികയായി നിയമനം ലഭിച്ച മദ്രസയിലെ മുൻ അധ്യാപിക ഷർമിനയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

