നെയ്യാറ്റിൻകര : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത സിനിമാതാരം സലിം കുമാറിനെ അനുസ്മരിച്ചു.ഡി സി സി ജനറൽ സെക്രട്ടറി ജെ ജോസ് ഫ്രാങ്ക്ളിൻ ഉത്ഘാടനം ചെയ്തു. വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി പ്രതിസന്ധി ഘട്ടത്തിൽ പോലും ശക്തിയുക്തം പോരാടിയ ആദർശവാനായിരുന്നു സലിം കുമാറെന്ന് ജോസ് ഫ്രാങ്ക്ളിൻ അഭിപ്രായപ്പെട്ടു. ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സോമരാജ് അനുസ്മരണ പ്രഭാഷണം നടത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ഐ.എൽ. ഷെറിൻ, കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഭാരവാഹികളായ ചമ്പയിൽ സുരേഷ്, മഞ്ചവിളാകം ജയകുമാർ, കൊല്ലയിൽ രാജൻ, രാജേന്ദ്രൻ, അജയാക്ഷൻ പി.എസ് , അജിത് ലാൽ, വി.ജെ. എബി, വിഷ്ണു ദേവ് തുടങ്ങിയവർ സംസാരിച്ചു
