മുദാക്കൽ: മുദാക്കൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10:30-ന് മുദാക്കൽ കൃഷിഭവൻ അങ്കണത്തിൽ വെച്ചായിരുന്നു പരിപാടി നടന്നത്.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ . ഷിഗ്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ഷൈനി. വി കർഷകർക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ട് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ . ലീന. എൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.മുദാക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് . പൂവണത്തുമൂട് ബിജു, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഞാറ്റുവേല ചന്തയോടനുബന്ധിച്ച് മുദാക്കൽ കൃഷിഭവന് കീഴിലുള്ള വിവിധ കർഷകരുടെ കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു.ഇതോടൊപ്പം മുദാക്കൽ ഇക്കോഷോപ്പ് ഒരുക്കിയ ഫലവൃക്ഷങ്ങളുടെയും പച്ചക്കറിത്തൈകളുടെയും പ്രദർശന-വിപണന മേളയും ജനശ്രദ്ധ ആകർഷിച്ചു.കർഷകർക്കായി കിസ്സാൻ ക്രെഡിറ്റ് കാർഡ്, കേന്ദ്ര കാർഷിക ഇൻഷുറൻസ് പദ്ധതിയായ ‘പ്രധാൻ മന്ത്രി ഫസൽ ബീമ യോജന’ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.മുദാക്കൽ കൃഷി അസിസ്റ്റന്റ് . ജസിം. ബി. എസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.കർഷകരും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

