ആലംകോട്. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭയിലെ മേലാറ്റിങ്ങലിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ 32-ആം വാർഡിലെ വിളയിൽ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിലാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.നഗരസഭ ചെയർപേഴ്സൺ എം പ്രദീപ് ക്യാമ്പ് ഉത്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീജിത്ത്. ജി. എച്ച്.നേതൃത്വം നൽകി. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിച്ചു




