അഞ്ചുതെങ്ങ് : മാമ്പള്ളി സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രാഞ്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് വാങ്ങിയ കുട്ടി കളെയും, മികച്ച വിജയം നേടിയ കുട്ടികളെയും അനുമോദിച്ചു.
സിപിഎം ഏരിയ കമ്മിറ്റി അംഗം സി. പയസ് ഉത്ഘാടനം ചെയ്തു. അഞ്ചുതെങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ജെറാൾഡ് അദ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ആശംസകൾ അറിയിച്ചു.. ബ്ലോക്ക് മെമ്പർ. ജയശ്രീരാമൻ. മെമ്പർമാരായ മിനി ജൂഡ്. സ്റ്റീഫൻ ലൂവിസ്. ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിൻ ആൽബി എന്നിവർ പങ്കെടുത്തു
