കേന്ദ്ര യുവജന മന്ത്രലയത്തിന്റെ കീഴിൽ വൃക്ഷത്തൈകൾ നട്ടു, സ്വച്ഛതാ പക്ഷാചരണം 2021 ന്റെ ഭാഗമായാണ് ബ്രദേർസ് ചിറയിൻകീഴ് അസോസിയേഷൻ, നെഹ്റു യുവ കേന്ദ്ര, ചിറയിൻകീഴ് ബ്ലോക് പഞ്ചായത്ത് എന്നിവർ സംയുകതമായി വൃക്ഷ തൈകൾ നട്ടത്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പുതുക്കരി വാർഡ് അംഗം മനുമോൻ ആർ പി ശാർക്കര ക്ഷേത്ര പരിസരത്തു വൃക്ഷ തൈ നട്ട് പരിപാടി ഉത്ഘാടനം ചെയ്തു.
