ഞെക്കാട് ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൻ്റെ സ്നേഹ വീടിൻ്റെ താക്കോൽ ദാനം നടന്നു. ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക അധ്യക്ഷയായി. ഭക്ഷ്യ സിവിൽ സപ്ലൈസു് വകുപ്പ് മന്ത്രി .ജി.ആർ.അനിൽ താക്കോൽ ദാനം നിർവ്വഹിച്ചു
വിദ്യാവിഷൻ സ്കൂൾ ചാനൽ ഉദ്ഘാടനവും, സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനവും എംഎൽഎ ലെ.ഒ.എസ്.അംബികയും നിർവ്വഹിച്ചു. സ്കൂൾ എച്ച് എം സന്തോഷ്, കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ, അഡ്വ..എസ് ഷാജഹാൻ, ഒറ്റൂർപഞ്ചായത്ത് പ്രസിഡൻ്റ് പി. ബീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്മിതാ സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശിനി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ ജയപ്രകാശ്, ഡി എസ് പ്രദീപ്. പിടിഎ പ്രസിഡൻറ് രാജിവ്, മുൻ എച് എം സജീവ്, എന്നിവർ പങ്കെടുത്തു.




