കിഴുവിലം ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷി ഭവൻ്റെയും ആഭിമുഖ്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർഷക ദിനാചാരണം സംഘടിപ്പിച്ചത് വി.ശശി എം.എൽ.എ. പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഓണവിപണി 2021 നും ഇതോടെ തുടക്കമായി. ഓഗസ്റ്റ് 17 മുതൽ 20 വരെ നീണ്ടു നില്ക്കുന്ന ഓണവിപണി പഞ്ചായത്ത് പ്രസിഡണ്ട് മനോണ്മണി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, നാളികേര സൊസൈറ്റി ഭാരവാഹികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
അഡ്വ.ശൈലജ ബീഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങിൽ കർഷകരെ ആദരിച്ചു. കിഴുവിലം സർവീസ് സഹകരണ ബാങ്കും ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്കുമാണ് കര്‍ഷകരെ ആദരിക്കുന്നതിനായുള്ള പൊന്നാടയും ഫലകവും സ്പോൺസർ ചെയ്തു.





