മൂന്നാം ഓണം ആയതിനാല്‍ സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണ്‍ ഇല്ല.പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) വര്‍ധിക്കുന്നതും ആശങ്കയാണ്.
നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.
സംസ്ഥാനത്ത് ഇന്നലെ പുതിയ കേസുകള്‍ ഇരുപതിനായിരത്തിന് താഴെയായിരുന്നു. എന്നാല്‍ 87 ദിവസത്തിന് ശേഷം ടിപിആര്‍ 17 ശതമാനത്തിന് മുകളിലെത്തി. രാജ്യത്ത് ഏറ്റവും അധികം കേസുകളും മരണവും നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കേരളത്തിലാണ്. നിലവില്‍ 414 വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളത്.
