കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള യുമായി ചേർന്ന് നടപ്പിലാക്കുന്ന വീടൊരു വിദ്യാലയം പദ്ധതിയുടെ കിഴുവിലം പഞ്ചായത്തു തല ഉദ്ഘാടനം ഗവണ്മെന്റ് യു.പി.എസ്.കിഴുവിലത്തിന്റെ അഭിമുഖ്യത്തിൽ പറയത്തുകോണത്തു വച്ച് നടന്നു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ നിർവഹിച്ചു .പ്രഥമാധ്യാപകൻ എസ്.സതീഷ് കുമാർ , ബി.ആർ.സി. കോർഡിനേറ്റർ ലീന , അജിത് കുമാർ ഉൾപ്പടെയുള്ള അധ്യാപകരും രക്ഷകർത്താക്കളും പങ്കെടുത്തു.
ഡിജിറ്റൽ- ഓൺ ലൈൻ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താക്കളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതു സമൂഹത്തിന്റെയും സഹായ സഹകരണങ്ങളോടെ വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് പരമാവധി പഠന സൗകര്യങ്ങൾ ഒരുക്കുകയും പാഠ്യ പഠ്യേതര വിഷയങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കി കോവിഡ് കാലഘട്ടത്തെ അതിജീവിച്ചു വിദ്യാഭ്യാസം ആർജ്ജിക്കുന്നതിനു കുട്ടികളെ സജ്ജമാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


