മലയിൻകീഴ്: കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന നൂറ് ദിനം നൂറ് പദ്ധതികളുടെ ഭാഗമായി മലയിൻകീഴ് ഗവ.ബോയ്സ് എൽ.പി സ്കുളിന് ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഐ.ബി സതീഷ് എംഎൽഎ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ എന്നിവർ മുഖ്യാതിഥികളായി. മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സല കുമാരി അദ്ധ്യക്ഷത വഹിച്ചു. നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻ നായർ, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വാസുദേവൻ നായർ, കൃഷ്ണപ്രിയ, ഒ.ജി.ബിന്ദു, കാട്ടാക്കട എ.ഇ.ഒ ബീനകുമാരി, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ വി.സന്തോഷ്, അസിസ്റ്റന്റ് എഞ്ചിനിയർ എ.ആർ അജിത്കുമാർ, പി.ടി.എ പ്രസിഡന്റ് മോഹനൻ നായർ, എസ്.എം.സി ചെയർമാൻ എം.അനിൽകുമാർ, ഹെഡ്മിസ്ട്രസ് ആർ.റമീല, മലയിൻകീഴ് പഞ്ചായത്ത് സെക്രട്ടറി എം.എ.ബിന്ദുരാജ് എന്നിവർ പങ്കെടുത്തു.
