കുളമുട്ടം ഹബീബ് മുഹമ്മദ് ചാരിറ്റബിൾ സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ ചികിത്സ ധനസഹായവും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കലും നടന്നു
ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റ് അജി എം സലിമിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൊസൈറ്റി സെക്രട്ടറി അബ്ദുൽ നസീർ സ്വാഗതം പറഞ്ഞു. കരുനാഗപ്പള്ളി എംഎൽഎ .സി .ആർ. മഹേഷ് യോഗം ഉദ്ഘാടനം ചെയ്തു. മികച്ച വിജയം കൈ വരിച്ച വിദ്യാർത്ഥി കൾക്ക് എംഎൽഎ ട്രോഫിയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. വാർഡ് അംഗങ്ങളായ ഒലീദ്, സോഫിയ സലിം, സൊസൈറ്റി സ്ഥാപക പ്രസിഡന്റ് കുളമുട്ടം സലിം,കെപിസിസി മെമ്പർ അൻസ്സാർ, ഒഐസിസി ഇൻകാസ് വൈസ് പ്രസിഡന്റ് എച് എം.സഫീർ, ഒഐസിസി തിരുവനന്തപുരം ജനറൽ സെക്രട്ടറി സക്കീർ കെഎസ്യു നേതാക്കളായ ഷബീർ കുളമുട്ടം. അമൽ അജി, ബൂത്ത് പ്രസിഡന്റ് ഇക്ബാൽ കാട്ടു വിളാകം എന്നിവർ ആശംസകൾ നേർന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ആരിഫ് കൃതജ്ഞത രേഖ പ്പെടുത്തി.

