കിഴുവിലം ഗ്രാമ പഞ്ചായത്തിൽ കോവ്ഡ് രൂക്ഷമാകുമ്പോൾ കിഴുവിലം പി. എച് സി യിൽ ചികിത്സയും മരുന്നും മുടങ്ങുന്നതിനെത്തിരെ പ്രതിഷേധം. തുടർച്ചയായി നാല് ദിവസം ചികിത്സയും മരുന്നും രോഗികങ്ങൾക്ക് ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ് എസ് ഡിപിഐ കിഴുവിലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. വാർഡ് മെമ്പർ സൈജ നാസറിന്റെ നേതൃത്വത്തിലാണു ഗ്രാമ പഞ്ചായത്ത് സെക്രട്ടറി യെ ഉപരോധിച്ചത്.
ആഷിം, അനസ്, താജുദീൻ, സുധീർ തുടങ്ങിയവർ പങ്കെടുത്തു.
