65 സെന്റ് സ്ഥലം സൗജന്യമായി നൽകുന്നതിന്റെ സമ്മതപത്രം ഇന്നു തിരുവനന്തപുരത്ത് മുഖ്യമന്ത്രി ബഹു :പിണറായി വിജയന്, അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച് ഡോക്ടർ ആർ ബി രാജലക്ഷ്മിയും, സഹോദരൻ ശ്രീ ആർ ബി ബാബുവും കുടുംബാംഗങ്ങൾക്കൊപ്പം രേഖകൾ കൈമാറുന്നു
വൈക്കം താലൂക്കിൽ പ്പെട്ട വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഭവനരഹിത-
ഭൂരഹിതർക്കായി ലൈഫ് പദ്ധതിയിൽ വീട് നിർമ്മിച്ചു നൽകാൻ കുടുംബ വിഹിതമായി കിട്ടിയ 65 സെന്റ് സ്ഥലം ലൈഫ് മിഷന് നൽകി മാതൃക കാട്ടുകയാണ് വെള്ളൂർഗ്രാമപഞ്ചായത്തിലെ തോന്നല്ലൂർ രാധാകൃഷ്ണ നിലയത്തിൽ ഡോക്ടർ ആർ ബി രാജലക്ഷ്മിയും,സഹോദരൻ
‘ആർ ബി ബാബുവും നാടിനാകെ മാതൃകയാകു കയാണ്.
പിറന്ന നാടിനോടുള്ള ഈ കുടുംബത്തിന്റെ സ്നേഹവായ്പ്പിൽ നാടാകെ സന്തോഷത്തിലാണ്. നാടാകെ 2017 ലെ സർക്കാർ നടത്തിയ സർവ്വേയിൽ കണ്ടെത്തിയ മുഴുവൻ ഭൂരഹിത-ഭവന രഹിതർക്കും ഒരുവർഷത്തിനുള്ളിൽ വീടു നിർമ്മിച്ചു നൽകാൻ ആണ് പഞ്ചായത്ത് വിഭാവനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് കൈമാറിയ സ്ഥലത്തിന്റെ രജിസ്ട്രഷൻ നടപടികൾ നടന്നുകൊണ്ടിരിക്കുന്നു
