വീട്ടുടമസ്ഥനെ കിണറ്റിനുള്ളിൽആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ അതിർത്തിയിലെ വിളഭാഗം പന്തിയിൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ബിജു (53) വാണ് വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. വൈകുന്നേരം അഞ്ചു മണിക്കായിരുന്നു സംഭവം. നൂറു അടിക്കു മുകളിൽ താഴ്ചയുള്ള കിണറ്റിലാണ് ബിജു ചാടി ആത്മഹത്യ ചെയ്തത്. വർക്കല ഫയർഫോഴ്സ് സംഘം എത്തി മൃതദേഹം കരയിലെത്തിച്ചു എങ്കിലും മൃതദേഹത്തിൽ നിന്നും തല വേർപെട്ട് കിണറ്റിനുള്ളിൽ ആയതിനാൽ ഫയർഫോഴ്സ് സംഘം വീണ്ടും തിരച്ചിൽ നടത്താൻ ശ്രമിച്ചെങ്കിലും വലിയ ആഴവും വായു സഞ്ചാരമില്ലത്തതുമായ കിണറ്റില്‍ ഇത് അസാദ്യ മായതിനെ തുടർന്ന് തിരച്ചിൽ നിർത്തി വെയ്ച്ചു. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

