തിരുവനന്തപുരം: ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള നല്ല ബന്ധമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.ഭരണാധികാരികൾക്ക്
ജനങ്ങളുമായുള്ള ബന്ധം
നഷ്ടപ്പെടുമ്പോൾ ജനാധിപത്യത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കുമെന്നും
അദ്ദേഹം പറഞ്ഞു. തന്റെ
നിയമ സഭാംഗത്വത്തിന്റെ
സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ചു നടന്ന ഡോക്യുമെന്ററി പ്രകാശനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“എന്റെ 51 വർഷത്തെ
പൊതുജീവിതം ജനങ്ങളു
മായി ലയിച്ചുചേർന്നതാണ്. ജനങ്ങളുമായി ഇടപെഴുകുമ്പോൾ യാതൊരുവിധ ശാരീരിക പ്രയാസങ്ങളുമില്ല. അപ്പോൾ
കിട്ടുന്ന ഊർജം ഭക്ഷണത്തിൽ നിന്നോ പാനീയത്തിൽനിന്നോ ലഭിക്കാറില്ല. ജനങ്ങളുമായുള്ള ബന്ധം തുടരും” – ഉമ്മൻചാണ്ടി പറഞ്ഞു.
അങ്ങേയറ്റം ദയയും മനുഷ്യസ്നേഹ
വുമുള്ള അപൂർവ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയുടേതെന്നു പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ
ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടിയെ ഒരു വിഗ്രഹംപോലെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ആളാണ് താനെന്നു പ്രശസ്ത എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. പാർലമെന്ററി പ്രവർത്തനത്തിലുന്നി പ്രവർത്തിച്ച എം.എൽ.എമാർ ജനങ്ങളോട് അടുത്തിടപഴകി പ്രവർത്തിക്കാൻ ഉമ്മൻ ചാണ്ടിയുടെ ജനകീയ ശൈലിമൂലം നിർബന്ധിതരായെന്നു യു.ഡി. എഫ്. കൺവീനർ എം.എം. ഹസൻ അഭിപ്രായപ്പെട്ടു. എം.എൽ.എ. ക്വാർട്ടേഴ്സിൽ സന്ദർശകർക്കു നിയന്ത്രണമേർപ്പെടുത്തിയപ്പോൾ, വരാന്തയിൽ ഇറങ്ങിനിന്നു ജനങ്ങളെ കണ്ടാണ് ഉമ്മൻ ചാണ്ടി ആ നിയന്ത്രണം പൊളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മക്ബൂൽ റഹ്മാൻ സംവിധാനം ചെയ്ത “ദ അൺനോൺ വാരിയർ ” എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
ഡി.സി.സി. പ്രസിഡന്റ് പാലോട് രവി,എം. വിൻസന്റ് എം.എൽ.എ,മുൻ എം.എൽ.എ: വി.എസ്. ശിവകുമാർ, സി.പി.ജോൺ, ജിജി തോംസൺ, ജി.വിജയരാഘവൻ, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, ഫൈസൽ ഖാൻ, ഡെയ്സി ജേക്കബ്, ഷീല ജെയിംസ്, മറിയാമ്മ ഉമ്മൻ,ചാണ്ടി ഉമ്മൻ, മറിയ ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു.
