*
കരവാരം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ എംഎൽഎ ഫണ്ട് ആയ 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ചുമടുതാങ്ങി – അമ്പലത്തുംവിള – എൻ. എച്ച്. കെ.ടി.സി.ടി റോഡിന്റെ ഉദ്ഘാടനവും. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് 15 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച അമ്പലത്തും വിള അംഗനവാടി മന്ദിരവും 5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച അംഗനവാടി റോഡിന്റെ ഉദ്ഘാടനവും ഒ എസ്സ് അംബിക യും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി മുരളിയുംനിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ അദ്ധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ: ശ്രീജഉണ്ണികൃഷ്ണൻ , ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ പി പ്രസീത, ബ്ലോക്ക് പഞ്ചായത്ത്അംഗം കവിത , ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സജീർ രാജകുമാരി , വാർഡ് മെമ്പർ ദീപാ പങ്കജാക്ഷൻ , കരവാരം ബാങ്ക് പ്രസിഡന്റ് എസ് മധുസൂദനക്കുറുപ്പ്, സി ഡീ പി ഒ ജംലാറാണി, ഐസിഡിഎസ് സൂപ്പർവൈസർ ശ്രീജ തുടങ്ങിയവർ സംസാരിച്ചു.
