കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നാലാംഘട്ടം തുടരുന്നു..ഡിസംബർ 1 മുതലുള്ള 21 പ്രവർത്തി ദിവസങ്ങളിലായാണ് ഇത് നടത്തുന്നത്. നാലുമാസത്തിന് മുകളിൽ പ്രായമുള്ള കിടാവ് പശു എരുമ എന്നീ ഉരുക്കളെയാണ് കുത്തിവെപ്പിന് വിധേയമാക്കുക ഇതിന്റെ ഭാഗമായി കരവാരം ഗ്രാമപഞ്ചായതിലെ മൃഗാശുപത്രിയിൽ കുളമ്പു രോഗ പ്രതിരോധ കുത്തിവെയപ്പുകൾ ആരംഭിച്ചു ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. കരവാരം മൃഗാശുപത്രി യിലെ വെറ്റിനറി സർജൻ ഡോക്ടർ ഫവാദ്. ജീവനക്കാരായ ദീപ.ജയൻ.റെജി. സിന്ധു. സുലൈമാൻ. തുടങ്ങിയവർ പങ്കെടുത്തു.
