പാരിപ്പള്ളിയിൽ വാഹനം തട്ടി തന്നെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നടുറോഡിൽ വച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പാരിപ്പള്ളി കിഴക്കനേല വട്ടയത്തു കൊട്ടാരംവീട്ടിൽ അനന്ദു,പാരിപ്പള്ളി കിഴക്കനേല വട്ടയം ജെ എസ് ഭവനിൽ ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് മദ്യലഹരിയിൽ ബൈക്കോടിച്ച പ്രതികൾ പാരിപ്പള്ളി ജംഗ്ഷനിൽ വച്ച് മുൻപിൽ ബൈക്കിൽ പോയ മനോജ് മുരളി എന്ന യുവാവിനെ ബൈക്കിനു പുറകിൽ കൊണ്ടിടി ക്കുകയും ചീത്തവിളിക്കുകയും ചെയ്തത്. പ്രശ്നമുണ്ടാക്കാതെ മുന്നോട്ടു പോയ മനോജിനെ പിന്തുടർന്ന് കെട്ടിടമുക്ക് ജംഗ്ഷനിൽ വച്ച് അതി ക്രൂരമായി മർദിക്കുകയായിരുന്നു. കഴുത്തിന് ഗുരുതര പരിക്കേറ്റ മനോജിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
