. ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് 82-)0 നമ്പർ വേങ്കോട് അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാനായി,സൗജന്യമായി ഭൂമി നൽകി. ചാവർകോട് പ്രണവം കെ. പ്രവീണകുമാറാണ് സൗജന്യമായി ഭൂമി നൽകിയത്. അദ്ധ്യാപക ദമ്പതികളായിരുന്ന പാരിപ്പള്ളി മുക്കട ശാന്തിഭവനിൽ കരുണാകരന്റെയും പത്മയൂടെയും പാവന സ്മരണക്കായിട്ടാണ് മകൻ സ്വന്തം പുരയിടത്തിൽ നിന്നും ഭൂമി നൽകിയത്. വർക്കല എം.എൽ. എ. അഡ്വ. വി ജോയി വസ്തുവിന്റെ പ്രമാണം ഏറ്റുവാങ്ങി, വാർഡ്മെമ്പർ സെൻസിയെ ഏൽപ്പിച്ചു. മനോഹരമായ അംഗൻവാടി കെട്ടിടം ഉടൻ പണിയുമെന്ന് എം എൽ എ അറിയിച്ചു. കെ.പ്രവീൺ കുമാറിനു നാടിന്റെ സ്നേഹാദരവ് എം എൽഎ സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്, അഡ്വ. ബി.എസ്.ജോസ്, ശ്രീധരൻ കുമാർ, ഇക്ബാൽ, തൃദീപ്, ഓമനകുട്ടൻ, ഡി.രഞ്ചൻ എന്നിവർ സംസാരിച്ചു.




