ശ്രീകാര്യം സോണലോഫീസിലെ ഓഫീസിൽ അസിസ്റ്റന്റ് ബിജുവിനെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.ഈ കേസിലെ ആദ്യ അറസ്റ്റാണിത്.പണത്തട്ടിപ്പ് വിവാദമായതോടെ ഉളിവിലായിരുന്ന ഇയാളെ കല്ലറ നിന്നാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്.തിരുവനന്തപുരം നഗരസഭാ പരിധിയിലെ ആറ്റിപ്ര ശ്രീകാര്യം നേമം സോണൽ ഓഫീസിൽ നിന്നായി 33 ലക്ഷം രൂപയുടെ നികുതി പണം തിരിമറി നടന്നു എന്നാണ് കണ്ടെത്തൽ.സംസ്ഥാന കൺകറണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്.നികുയിനത്തിൽ ലഭിച്ച പണം ബാങ്കിൽ അടക്കാതെ തിരുവനന്തപുരം നഗരസഭയുടെ നാല് സോണൽ ഓഫീസിലെ ഉദ്യോഗസ്ഥരാണ് ലക്ഷങ്ങൾ തട്ടിയത്.
