കയർ വകുപ്പിന് കീഴിലുള്ള അഴിമതി വിജിലൻസ് അന്വേഷിക്കണം; രമേശ് ചെന്നിത്തല
മുഖ്യമന്ത്രിക്ക് കത്ത് നൽകി. കയര്‍വകുപ്പിനുകീഴിലുള്ള കയര്‍ഫെഡ്, ഫോംമാറ്റിംഗ്സ് ഇന്ത്യ,കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ച്ചറിംഗ് കമ്പനി എന്നീ പൊതുമേഖലാസ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതി, സാമ്പത്തിക ക്രമക്കേടുകള്‍, അനധികൃത നിയമനങ്ങള്‍ എന്നിവ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
