അടുത്ത രണ്ടു ദിവസം കൂടി സംസ്ഥാന വ്യാപകമായി മഴ തുടരാൻ സാധ്യതയുള്ളതിനാൽ തിരുവനന്തപുരം ജില്ലയിലും ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ അറിയിച്ചു.അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കുക,ജലാശയങ്ങൾ,നദികൾ,വെള്ളക്കെട്ടുകൾ തുടങ്ങിയവയിൽ ഇറങ്ങാതിരിക്കുക,വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വേഗത കുറച്ച് ശ്രദ്ധയോടെ വാഹനങ്ങൾ ഓടിക്കുക തുടങ്ങിയ ജാഗ്രത നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നുംകളക്ടർ അറിയിച്ചു.
