മാപ്പിള പ്പാട്ട് ഗായികയായ ഐഫു ന നുജുമാണ് സംസ്കൃത ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക് നേടിയത്.തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല സ്വദേശിയാണ് ഐഫുന.2018 -സംസ്കൃത ബിരുദത്തിലും കേരള സർവകലാശാലയിലെ ഒന്നാം റാങ്ക് നേടിയിരുന്നു.മാപ്പിളപ്പാട്ടു ഗായികയായ ഐഫുന കർണാടക സംഗീതത്തിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.കുട്ടികളുടെ സിനിമയായ ‘മധുരസ്മിതം’എന്ന സംസ്കൃത സിനിമയിലൂടെയാണ് ഈ മിടുക്കി അരങ്ങേറ്റം കുറിച്ചത്.ഒരു സംസ്കൃത അദ്ധ്യാപിക ആവുകയാണ് തൻറെ ലക്ഷ്യമെന്ന് ഐഫുന പറഞ്ഞു.
