മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ചിലർ ഭീതി പരത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അനാവശ്യമായുള്ള ഇത്തരം പ്രവർത്തികളൊഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.അപകടം വരാൻ പോകുന്നു എന്ന ചിത്രം ഉണ്ടാക്കി ഭീതി സൃഷ്ടിക്കാനാണ് ശ്രമം.എന്നാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ സുപ്രേമ് കോടതി ഇന്ന് പരിഗണിക്കും.അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന ആവശ്യം സർക്കാർ ഉന്നയിക്കും.അണക്കെട്ടിന്റെ ബലപ്പെടുത്താൻ നടപടികളിൽ തമിഴ്നാട് വീഴ്ച്ചസ് വരുത്തിയെന്നാണ് ഹർജി.സുരക്ഷയ്ക്കായുള്ള മേൽനോട്ട സമിതി ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെന്നാണ് രണ്ടാമത്തെ ഹർജി.
