കഴക്കൂട്ടം – ഇന്ധന നികുതിയിലൂടെ സാധാരണക്കാരെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ ചമ്പൽ കൊള്ളക്കാരെ പോലും കടത്തിവെട്ടുകയാണെന്ന് മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് പ്രഫസർ തോന്നയ്ക്കൽ ജമാൽ അഭിപ്രായപ്പെട്ടു, മുസ്ലിം യൂത്ത് ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേനംകുളം ഭാരത് പെട്രോളിയം പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി മുനീർ കൂര വിള അദ്ധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ചാന്നാങ്കര എം.പി കുഞ്ഞ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് കടവിളാകം കബീർ, ജന:സെക്രട്ടറി ഷഹീർ ജി അഹമ്മദ്, യൂത്ത് ലീഗ് നേതാവ് ഷഹീർ ഖരീം, നൗഷാദ് ജാവാ കോട്ടേജ്, നസീർ വെമ്പായം, അൻസാരി കസാലി, നാസു മുദ്ദീൻ, അൻസർ ഗഫൂർ, നസീർ അഹമ്മദ്, ഷാജു ഷാഹുൽ, ഷിയാസ് ഖരീം, അൻസർ പുന്നക്കാട് എന്നിവർ സംസാരിച്ചു,
