കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ (നവംബർ 6 )വരെയും കർണാടക തീരത്ത് മറ്റന്നാൾ (നവംബർ 7) വരെയും മത്സ്യബന്ധനം പാടില്ലനാളെ (നവംബർ 6) വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിലും മറ്റന്നാൾ (നവംബർ 7) വരെ കർണാടക തീരത്തും തെക്ക് കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ നാളെ (നവംബർ 6 ) വരെയും കർണാടക തീരത്ത് മറ്റന്നാൾ (നവംബർ 7) വരെയും മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
