കേന്ദ്രസർക്കാർ ഇന്ധന നികുതി കുറച്ചതിന് ആനുപാതികമായി കേരള സർക്കാരും ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ. കേന്ദ്ര സർക്കാരിന്റെ നികുതി ഭീകരതയ്ക്ക് കുടപിടിക്കുകയാണ് സംസ്ഥാന സർക്കാർ. കേന്ദ്രം നികുതി വർധിപ്പിച്ചപ്പോഴെല്ലാം ആനുപാതികമായി സംസ്ഥാനത്തിനും അധിക വരുമാനം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കേരള സർക്കാർ അധിക നികുതി ഒഴിവാക്കില്ല എന്ന് പറയുന്നത് കേരളീയരോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ കേരള കോൺഗ്രസ് നടത്തുന്ന സമരത്തിൽ പൊതു സമൂഹം ഒറ്റക്കെട്ടായി അണിചേരണമെന്നും അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ പത്രക്കുറിപ്പിൽ അറിയിച്ചു.
