കിഴുവിലം പഞ്ചായത്ത് പരിധിയിലെ കാട്ടുമുറാക്കൽ ജംഗ്ഷനിൽ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഡ്രൈനേജ് ആവശ്യത്തിനായി അപകടകരമായ രീതിയിൽ സ്ലാബ്ബുകൾ സ്ഥാപിച്ചതിനെ തുടർന്ന് എസ്ഡിപിഐ പ്രവർത്തകർ പണികൾ തടസ്സപ്പെടുത്തി
പ്രദേശവാസികളുടെയും കച്ചവടക്കാരുടെയും ആശങ്കകൾ എസ്ഡിപിഐ പ്രവർത്തകരുമായി പങ്ക് വെച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിക്ഷേധവുമായെത്തിയ എസ്ഡിപിഐ കിഴുവിലം പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ ആണ് പണികൾ തടസ്സപെടുത്തിയത്. തറനിരപ്പും കോൺക്രീറ്റ് സ്ളാബും തമ്മിൽ ഒരു ബന്ധവും വരാത്ത തീർത്തും അശാസ്ത്രീയമായ രീതിയിൽ ആണ് നിർമ്മാണ പ്രവർത്തികൾ നടന്ന് വന്നിരുന്നത്. ചെറിയ മഴയിൽ പോലും കച്ചവട സ്ഥാപനങ്ങളുടെ വാരാന്തയിൽ വെള്ളക്കെട്ട് ഒഴിവാക്കുക, കച്ചവട സ്ഥാപനങ്ങളിലേക്ക് എത്തുന്നവർക്ക് വഴി സൗകര്യം മെച്ചപ്പെടുത്തുക അശാസ്ത്രീയ നിർമ്മാണ പ്രവർത്തികൾ പുനഃപരിശോധിക്കുക, ഓടയ്ക്ക് മുകളിൽ സ്ഥാപിച്ച സ്ളാബുകൾ ബലപ്പെടുത്തുക വളരെ നേരത്തെ തന്നെ നിർമ്മാണം പൂർത്തിയായ ഓടയ്ക്കുള്ളിൽ രൂപപ്പെട്ട മാലിന്യം നീക്കം ചെയ്തതിന് ശേഷം മാത്രം ഓടകളെ സ്ളാബ് കൊണ്ട് മൂടുക എന്നീ ആവശ്യങ്ങളാണ് എസ്ഡിപിഐ മുന്നോട്ട് വെച്ചത്. അടുത്ത ദിവസം തന്നെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി കാര്യങ്ങൽ ചർച്ച ചെയ്തു പരിഹാര നടപടികൾ സ്വീകരിച്ചാൽ മാത്രമേ പണികൾ പുനരാരംഭിക്കാൻ പാടുള്ളു എന്നും എസ്ഡിപിഐ പ്രവർത്തകർ ആവശ്യപ്പെട്ടു.
കിഴുവിലം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ അനസ് കാട്ടുമുറാക്കൽ, ഷെഫീക്ക്, നിസാർ, ഷമീർ, സജീവ്, ഹാഷിം എന്നിവർ പ്രതിക്ഷേധത്തിന് നേതൃത്വം നൽകി.




