ഇന്ധന നികുതി കുറയ്ക്കാതെ സംസ്ഥാന സർക്കാരിൻെറ തീരുമാനത്തിനെതിരെ കോൺഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.എൽ.എ എം.വിൻസെന്റ്.സൈക്കിളിലാണ് എം.എൽ.എ നിയമസഭയിലെത്തിയത്.സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11 മുതൽ 11.15 വരെയാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ സമരം നടത്തുന്നത്.ജില്ലാ ആസ്ഥാനങ്ങളിൽ ഡിസിസി യുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കും.സമരം ഗതാഗതക്കുരുക്കിന് ഇടയാക്കരുതെന്നാണ് കെപിസിസി യുടെ നിർദ്ദേശം.
