സഹപ്രവർത്തകന് ബുദ്ധമുട്ടുണ്ടായപ്പോൾ സമാശ്വസിപ്പിക്കുകയാണ് താൻ ചെയ്തതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. ജോജുവിന്റെ ഇടപെടൽ രാഷ്ട്രീയ ശരി തർക്കവിഷയമാണെങ്കിലും അദ്ദേഹത്തിന്റെ പ്രതിഷേധത്തെ ജനാധിപത്യപരമായി കാണുന്നതാണ് ഉചിതമെന്നും കത്തിൽ പറയുന്നു.ജോജുവിനെ മദ്യപൻ എന്നാക്ഷേപിച്ച് വിമർശിച്ചത് ശരിയായില്ല. സഹപ്രവർത്തകനെ പൊതു സമൂഹത്തിൽ ഇത്തരത്തിൽ ആക്ഷേപിച്ചതിലാണ് തങ്ങൾക്ക് പ്രതിഷേധം. തുടർന്നുളള ഒത്തുതീർപ്പ് ചർച്ചകൾ അട്ടിമറിച്ചത് താനാണെന്ന ചില മുതിർന്ന കോൺഗ്രസ്നേതാക്കളുടെആരോപണംശരിയല്ലെന്നുംബിഉണ്ണികൃഷ്ണൻപറയുന്നു.വിഷയംഒത്തുതീർക്കണോയെന്ന് തീരുമാനിക്കേണ്ടത് ജോജു തന്നെയാണ്. മുണ്ടക്കയത്ത് സിനിമാ ലൊക്കേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇടപെടണം. ഒരു കലാകാരനോടുളള വിരോധം തൊഴിൽ മേഖലയോടൊന്നാകെ കാണിക്കരുതെന്നും കത്തിൽ ബി ഉണ്ണികൃഷ്ണൻ പറയുന്നു.
