ഇന്ധന വിലവർദ്ധനവിനെതിരായ കോൺഗ്രസ് ചക്രസ്തംഭന സമരത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പങ്കെടുത്തില്ല.രാവിലെ 11 മുതൽ 11.15 വരെ ആയിരുന്നു സമരം.റോഡ് ഉപരോധത്തോടുള്ള എതിർപ്പ് സതീശൻ നേരത്തെ പരസ്യമാക്കിയിരുന്നു.നിയമസഭാ ഉള്ളതിനാലാണ് പങ്കെടുക്കാതിരുന്നത് എന്നാണു വിശദീകരണം.എന്നാൽ നിയമസഭക്കടുത്ത് പാളയത്തും കോൺഗ്രസിൻെറ സമരം ഉണ്ടായിരുന്നു.അതേസമയം എല്ലാ നേതാക്കളും എല്ലായിടത്തും പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻെറ വാദം.ഇന്ന് രാവിലെ ലഭിച്ച അറിയിപ്പിലും സതീശൻ കെ.സുധാകരനൊപ്പം സെക്രട്ടറിയേറ്റിലെ സമരത്തിൽ പങ്കെടുക്കും എന്നായിരുന്നു വിവരം.വൈറ്റിലയിൽ നടൻ ജോജുവിൻെറ കാര് തകർക്കാനിടയായ സമരത്തോടും സതീശൻ വിയോജിച്ചിരുന്നു.ഇന്നത്തെ സമരത്തിൽ പങ്കെടുത്തിരുന്നെങ്കിൽ അത് മുൻ നിലപാടുകൾക്ക് ചിത്രീകരിക്കപ്പെടുന്ന എന്നതിനാലാണ് സതീശൻ പിന്മാറിയത് എന്നാണു പറയുന്നത്.
