ലൈഫ് മിഷൻ പദ്ധതി പ്രകാരം വെങ്ങാനൂർ പഞ്ചായത്തിൽ നിർമ്മിച്ച മഹാത്മാ അയ്യൻകാളി ഭവന സമുച്ചയത്തിലെ ഫ്ലാറ്റുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും.പഞ്ചായത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി കുടുംബങ്ങൾക്ക് വേണ്ടിയാണ് ഭാവന സമുച്ചയം നിർമ്മിച്ചത്.വെള്ളരിൽ പഞ്ചായത്ത് വിലക്ക് വാങ്ങിയ 20 സെൻറ് ഭൂമിയിൽ പഞ്ചായത്ത് വിഹിതമായ 2 .൫൩ കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 70 ലക്ഷം രൂപയുമുൾപ്പെടെ 3.23 കോടി രൂപ വിനിയോഗിച്ചാണ് ഇവ നിർമ്മിച്ചത്.500 ചതുരശ്ര അടിയിലുള്ള 21 ഫ്ലാറ്റുകളുള്ള സമുച്ചയം കോസ്റ്റ് ഫോർഡ് ആണ് നിർമ്മിച്ചത്.ഇവിടുത്തെ താമസക്കാർക്കായി അങ്കണവാടിയും തൊഴിൽ കേന്ദ്രവും ലിഫ്റ്റ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.
