കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാസ്ക്കും സാനിറ്റൈസറും വിതരണംചെയ്തു. കിഴുവിലം ഗവൺമെൻറ് യുപി സ്കൂളിലാണ് കിഴുവിലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സാനിറ്റൈസറുകളും മാസ്ക്കും വിതരണം ചെയ്തത് കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എൻ വിശ്വനാഥൻ നായർ പ്രഥമാധ്യാപകൻ സതീഷ് കുമാറിന് ഇവ കൈമാറി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗോപകുമാർ ,ജയന്തി കൃഷ്ണ, കടയറ ജയചന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു
