ആട്ടിൻകുട്ടിയുടെ തല വീട്ടിലെ കോൺക്രീറ്റ് സോപാനത്തിനും തൂണിനും ഇടയിൽ കുരുങ്ങി.,മണമ്പൂർ പുലീക്കുന്ന് ആർ.സി.നിവാസിൽ രാധാമണിയുടെ ആടാണ് അപകടത്തിൽപെട്ടത്. ആറ്റിങ്ങൽ ഫയർ ഫോഴ്സ് ഇലക്ട്രിക്ക് സ്പ്രെട്ടർ ഉപയോഗിച്ച് രണ്ടുമാസം പ്രായമുള്ള ആട്ടിൻ കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു.രാജേന്ദ്രൻ നായർ,പ്രദീപ്,ശ്രീനാഥ്,രഞ്ജിത്ത്,ഷിജിമോൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

