കിഴുവിലം ഗ്രാമ പഞ്ചായത്ത് പദ്ധതി വിഹിതം വിനിയോഗിച്ച് നടപ്പിലാക്കുന്ന “ജീവിത ശൈലീ രോഗ നിയന്ത്രണം”, “സന്ധിഗത രോഗ ചികിത്സ”, കോവിഡാനന്തര ചികിത്സ തുടങ്ങിയ പ്രോജക്ടുകളുടെ ഉത്ഘാടനം അന്തരാഷ്ട്ര പ്രമേഗ ദിനമായ 2021 നവംബർ 14 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് കിഴുവിലം ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ആർ.മനോന്മണിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജ ബീഗം മരുന്നുകൾ വിതരണം ചെയ്തു കൊണ്ട് ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ മുഖ്യ പ്രഭാഷണംനടത്തി.ചീഫ് മെഡിക്കൽ ഓഫീസർ ഡോ.മിനി എ.കെ സ്വാഗതം ആശംസിച്ച യോഗത്തിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ .എസ്. സുലഭ , ഗ്രാമ പഞ്ചായത്ത് അംഗം കടയറ ജയചന്ദ്രൻ, എച് എം സി അംഗങ്ങളായ വിജയകുമാർ, നിസാം എന്നിവർ ആശംസകൾ അർപ്പിച്ചു.ഡോ.രാഹുൽ പദ്ധതി വിശദീകരിച്ചു .ഡോ.ജാക്വിലിൻ നന്ദി പ്രകാശിപ്പിച്ചു .

