ട്വൻ്റിഫോർ ന്യൂസിൻ്റെ ചീഫ് റിപ്പോർട്ടർ സി.ജി ദിൽജിത്തിൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു.ഉരുൾപൊട്ടൽ ഉൾപ്പെടെ ധാരാളം വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മികവു കാണിച്ച ഒരു ഒരു മാധ്യമ പ്രവർത്തകനെയാണ് നമുക്ക് നഷ്ടമായത്.സൗമ്യനായ ദിൽജിത്തിൻ്റെ പെരുമാറ്റം എടുത്തു പറയേണ്ട ഒന്നാണ്.ദിൽജിത്തിൻ്റെ കുടുംബാംഗങ്ങളുടേയും മാധ്യമ പ്രവർത്തകരുടേയും ദുഃഖത്തിൽ സ്പീക്കറും പങ്കു ചേർന്നു
