ശ്രീകൃഷ്ണനാട്യ സംഗീത അക്കാദമിയും എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷനും സംയുക്ത ‘മായി സംഘടിപ്പിച്ച എം.എസ്. നിലാവ് 2021 എന്ന സാംസ്കാരിക പരിപാടി അഡ്വ.വി. ജോയി എം എൽ എ ഉത്ഘാടനം ചെയ്തു.
അക്കാദമി ഡയറക്ടർ ഡോ.എം.ജയപ്രകാശിന്റെ അധ്യക്ഷതയിൽ വർക്കല പുത്തൻചന്ത കിംഗ്സ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഡ്വ.വെൺകുളം ജയകുമാർ, ഡോ.എം.ദേവകുമാർ, സജീവ് ഗോപാലൻ, മാസ്റ്റർ നിരഞ്ജൻ എന്നിവരെ ആദരിച്ചു. തെരഞ്ഞെടുത്ത നിർദ്ധനർക്ക് പുതുവസ്ത്രവിതരണവും എം. എൽ.എ നിർവ്വഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ, ഡോ.എം.ജയരാജു, ബി.ജോഷിബാസു, ആർ.സുലോചനൻ, പ്രൊഫ.ഗേളി ഷാഹിദ് എന്നിവർ സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് എം. എസ്.സുബ്ബു ലക്ഷ്മി ഇൻറർനാഷണൽ മ്യൂസിക് ക്ലബ്ബിലെ ഗായകർ ആലപിച്ച ട്രാക്ക് ഗാനമേളയും ഉണ്ടായിരുന്നു.

