പനവേൽ-കന്യാകുമാരി ദേശീയപാത 66 കേരളത്തിൽ 6 വരിയാക്കുന്ന പദ്ധതിക്ക് പുതുവേഗം പകർന്ന് 20 റീച്ചുകളിൽ 16 എണ്ണത്തിലും ദേശീയപാതാ അതോറിറ്റി കരാർ ഉറപ്പിച്ചു.കാസകോഡ് അതിർത്തിയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റർ ദേശീയപാത ആറുവരിയാക്കാനാണ് കരാറുകൾ നൽകിയിരിക്കുന്നത്.കഴക്കൂട്ടം മുതൽ കാരോട് വരെയുള്ള റോഡ് നിർമ്മാണം ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്.കേന്ദ്രം 75 ശതമാനം തുക മുടക്കുമ്പോൾ ഭൂമിയേറ്റെടുക്കുന്നതിൻെറ 25 ശതമാനം തുക സംസ്ഥാന സർക്കാരും നൽകുന്നുണ്ട്.ഇപ്പോൾ ദേശീയപാത 66 പലയിടത്തും 2 വരിയാണ് .റോഡിൻെറ സ്ഥിതി മിക്കയിടങ്ങളിലും പരിതാപകരമാണ്.പ്രത്യേകിച്ചും മലബാർ മേഖലയിലും ആലപ്പുഴ,കൊല്ലം ജില്ലകളിലും.2024 ആകുന്നതോടെ ഈ ദുരവസ്ഥക്ക് മാറ്റം വരും.
