സ്ട്രോക്ക് ബാധിച്ചു ചികിൽസയിൽ കഴിയുന്ന പ്ലാവഴികം സ്വദേശിയായ നിർദ്ധന കുടുംബത്തിലെ അംഗമായ സജീവിന് സഹായവുമായി പ്ലാവഴികം കൂട്ടായ്മ. കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് സ്വരൂപിച്ച തുക കൂട്ടായ്മയ്ക്ക് വേണ്ടി വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ കൈമാറി.

കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്ത് നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ ആശംസകൾ അറിയിക്കുകയും കൂട്ടായ്മയുടെ പ്രവർത്തങ്ങൾ ആദരവ് അർഹിക്കുന്നതാണെന്നും ആശംസാ പ്രസംഗത്തിൽ സൂചിപ്പിക്കുകയും ചെയ്തു.
