സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന (Students ) വിദ്യാർത്ഥിനികൾക്ക് (CH Muhammed Koya Scholarship) സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് (റിന്യൂവൽ) പുതുക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വർഷം സ്കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കലിന് അവസരം.
ബിരുദ വിദ്യാർത്ഥിനികൾക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 6,000 രൂപ വീതവും, പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപന്റ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവർഷം സ്കോളർഷിപ്പ് നൽകുന്നത്. www.minoritywelfare.kerala.gov മുഖേന ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ 20 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524..
