തിരുവനന്തപുരം മെഡിക്കൽ കോളജിലെ മുഴുവൻ രോഗബാധിതർക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു ഡിവൈഎഫ്ഐയുടെ നേതത്വത്തിൽആണ് എല്ലാ ദിവസവും ഉച്ചയ്ക്ക് ഇവിടെ അയ്യായിരത്തോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു വന്നിരുന്നത് ജീവകാരുണ്യ പദ്ധതിയുടെ ഏഴാം ഘട്ടം വക്കം മേഖലാ കമ്മിറ്റി നേതൃത്വം നൽകി. വക്കം പ്രദേശത്തെ ഓരോ വീട്ടിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കി വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറുകൾ ഡിവൈഎഫ്ഐ വോളണ്ടിയർമാർ ശേഖരിച്ച് മെഡിക്കൽ കോളേജിൽ വിതരണം ചെയ്തു. ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് ട്രഷറർ എ റസ്സൽ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ് വേണു ജി, ഡി.അജയകുമാർ ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.ഷാജി തുടങ്ങിയവർ നേതൃത്വം നൽകി
