തിരു: കേരള ചരിത്രത്തിൽ ആദ്യമായി ഭിന്നശേഷി കുട്ടികൾക്കായുള്ള തെറാപ്പികൾക്കും കാൻസർ രോഗികളുടെ ചികിത്സകൾക്കും മാത്രമായി കൊല്ലത്തു നിന്നും നെയ്യാറ്റിൻകര വരെ ആഴ്ചയിൽ രണ്ടു ദിവസം നഴ്സിംഗ് സൗകര്യത്തോടു കൂടി സുഗമമായ സൗജന്യ യാത്ര ഒരുക്കുന്നു നിംസ് മെഡിസിറ്റിയുമായി സഹകരിച്ചാണ് കെ എസ് ആർ റ്റി സി ഈ സൗജന്യ യാത്ര ആരംഭിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് , ആർ .സി .സി , നിംസ് മെഡിസിറ്റി എന്നീ ആശൂപത്രികളിലേക്ക് മേൽ പറഞ്ഞ രോഗികൾക്ക് മാത്രമായിട്ടുള്ള സൗജന്യ യാത്രയാണ് വിഭാവനം ചെയ്തിട്ടുള്ളത് . പദ്ധതിയുടെ ഫലകപ്രകാശനം നിംസ് മെഡിസിറ്റിയുടെ എം.ഡി എം.എസ് .ഫൈസൽഖാന് നൽകികൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാൻഡിൽ വൈകുന്നേരം അഞ്ചുമണിക്ക് നിർവ്വഹിക്കുമെന്ന് നിംസ് മെഡിസിറ്റി ഭാരവാഹികൾ അറിയിച്ചു.
