ശൈശവവിവാഹം, മനുഷ്യക്കടത്ത് തുടങ്ങിയ സാമൂഹിക തിന്മകളെ ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും ചെറുക്കുന്നതിന് കലിംഗ ഫെലോഷിപ്പ്, മിഷൻ ബെറ്റർ റ്റുമോറോ , ബ്രിഡ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ പിന്തുണയോടുകൂടി നടത്തപെടുന്ന ശൈശവ വിവാഹത്തോട് സഹിഷ്ണുതയില്ല എന്ന അന്താരാഷ്ട്ര ക്യാംപെയിൻ ഏറ്റെടുത്ത് വിജയമാക്കാൻ സ്കൂളിലെ എസ് പി സി യൂണിറ്റ്. ഈ പങ്കാളിത്ത പ്രചരണത്തിന് ഇന്ത്യയിൽ തുടക്കം കുറിക്കുന്നത് വിതുര സ്കൂളാണ്. 3 മാസം നീണ്ടുനിൽക്കുന്ന പ്രചരണത്തിലൂടെ പൊതു ജനങ്ങളെ ശൈശവവിവാഹം, മനുഷ്യക്കടത്ത് എന്നിവയെ ചെറുക്കുന്നതിന് ബോധവൽകരണം നൽകുന്നതിനുള്ള പദ്ധതികൾ കുട്ടികൾ രണ്ട് ദിവസം നീണ്ടുനിന്ന ട്രെയിനിങ് ക്യാമ്പിലൂടെ രൂപീകരിച്ചു.
എസ് പി സി, എസ് വി സി കുട്ടികൾ നയിക്കുന്ന ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നത് വിതുര ഗ്രാമ പഞ്ചായത്തിന്റെയും വിതുര ജനമൈത്രി സ്റ്റേഷന്റെയും സഹായത്തോടെയാണ്.


ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകാനായി മുപ്പത് അംഗങ്ങൾ അടങ്ങുന്ന
സൈക്കിൾ ബ്രിഗേഡും കുട്ടിപ്പൊലീസുകാർ രൂപീകരിചിട്ടുണ്ട്. വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അവബോധ സൈക്കിൾ റാലി സംഘടിപ്പിച്ചു കൊണ്ടാണ് കുട്ടിപ്പൊലീസുകാർ ക്യാമ്പയിന് തുടക്കം കുറിച്ചത്.വിതുര ഗ്രാമ പഞ്ചായത്ത്, ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ,ICDS, ജെൻഡർ റിസോഴ്സ് സെൻറർ, പഞ്ചായത്ത് എഗൻസ്റ്റ് ആൻറ്റി ഹ്യൂമൻ ട്രാഫിക്കിങ്, DCPU , സ്കൂൾ പി.ടി.എ, സ്റ്റാഫ് കൗണ്‍സിൽ, ചൈൽഡ് ലൈൻ എന്നിവർ ഈ പങ്കാളിത്ത പരിപാടിയുടെ ഭാഗമായ രണ്ട് ദിവസത്തെ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കാളികളായി.കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീ. കെ.അൻവർ , ശ്രീമതി. പ്രിയ ബിനു , പോലീസ് ഉദ്യോഗസ്ഥരായ ശ്രീ.അൻസറുദ്ധീൻ,ശ്രീമതി.സിന്ധു ,പദ്ധതി കോർഡിനേറ്ററും പൂർവവിദ്യാർഥിയുമായ അരുണിമ എന്നിവരുടെ നേതൃത്വത്തിലായിരിക്കും
